തിരുവനന്തപുരം: സബർമതി ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ സംഗീതരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കെ.പി.ഉദയഭാനു സ്മാരക പുരസ്‌കാരം സംഗീതജ്ഞൻ രമേഷ് നാരായണന് നൽകും.

11,111 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കെ.പി.ഉദയഭാനുവിന്റെ സ്മൃതിദിനമായ അഞ്ചിന് സത്യൻ സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ ഗാന്ധിസ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ പുരസ്‌കാരം സമർപ്പിക്കുമെന്ന് സൊസൈറ്റി ഭാരവാഹികളായ വി.കെ.മോഹൻ, മോനി കൃഷ്ണ എന്നിവർ അറിയിച്ചു.