- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂരിൽ 80 ലക്ഷത്തിന്റെ സ്വർണം പിടിച്ചു
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 80 ലക്ഷത്തിന്റെ സ്വർണം എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. എമർജൻസി വിളക്കിനകത്ത് തകിടുരൂപത്തിലാക്കിയും ക്യാപ്സൂൾ രൂപത്തിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1287 ഗ്രാം സ്വർണമാണ് പിടികൂടിയത്. രണ്ടുയാത്രക്കാരിൽ നിന്നാണ് 80 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.
കോഴിക്കോട് ഈങ്ങാപ്പുഴ മൂച്ചിക്കൽ ജംഷാദ് (25), മലപ്പുറം അമരമ്പലം ചക്കത്ത് സഫ്വാൻ (30) എന്നിവരെ കസ്റ്റഡിയിലെടുത്തു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽനിന്നാണ് ജംഷാദ് കോഴിക്കോട്ടെത്തിയത്. ശരീരത്തിൽ ഒളിപ്പിച്ചനിലയിൽ മൂന്ന് കാപ്സ്യൂളുകളിലായി 901 ഗ്രാം സ്വർണസംയുക്തമാണ് കണ്ടെടുത്തത്. ഇതിൽനിന്ന് 838 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. 52 ലക്ഷം രൂപ വിലവരും.
എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽനിന്നാണ് സഫ്വാൻ എത്തിയത്. എമർജൻസി വിളക്കിനകത്ത് തകിടുരൂപത്തിലാക്കി ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. എക്സ്റേ പരിശോധനയിൽ അസ്വാഭാവിക പ്രതിബിംബം കണ്ടെത്തിയതിനെത്തുടർന്ന് എമർജൻസി വിളക്ക് തുറന്നുപരിശോധിച്ചപ്പോൾ 449 ഗ്രാം സ്വർണം കണ്ടെടുത്തു. ഇതിന് 28 ലക്ഷം രൂപ വിലവരും.