- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഡംബരബൈക്കുകളുടെ മോഷണം; രണ്ടുപേർ അറസ്റ്റിൽ
ബാലരാമപുരം: ബാലരാമപുരത്ത് നിന്നും ആഡംബര ബൈക്കുകൾ മോഷണം നടത്തിയ കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി ജില്ലയിൽ സ്വാമിയാർ മഠം കാട്ടാതുറെ കല്ലാട്ടുവിള വീട്ടിൽ സാമുവൽ രാജ് (18) നെയും പ്രായപൂർത്തിയാകാത്ത മറ്റൊരാളെയുമാണ് ബാലരാമപുരം പൊലീസ് അറസ്റ്റുചെയ്തത്. ഡിസംബർ 30നാണ് മോഷണം നടന്നത്.
ബാലരാമപുരം തൈക്കാപള്ളിക്ക് എതിർവശം പ്ലാവിള വീട്ടിൽ പ്രവീണിന്റെയും വിജിത്തിന്റെയും ബൈക്കുകളാണ് മോഷണം പോയത്. വീടിനോട് ചേർന്നുള്ള കടയുടെ മുന്നിൽ നിന്നും പ്രതികൾ ബൈക്കുകൾ മോഷ്ടിച്ചു കടക്കുക ആയിരുന്നു. കേസിലെ ഒന്നാം പ്രതി ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്.
സിസിടിവി ദൃശ്യങ്ങൾ കേന്ദീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികൾ സ്വാമിയാർ മഠം സ്വദേശികളാണെന്ന് തിരിച്ചറിയുകയും തുടർന്ന് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ഇവരെ പിടികൂടുകയുമായിരുന്നു. പ്രതികളുടെ വീട്ടിൽ നിന്നും രണ്ടു ബൈക്കുകളും പൊലീസ് കണ്ടെത്തിട്ടുണ്ട്. മോഷണ ബൈക്കുകൾ പൊളിച്ച് വിൽപന നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതിനാണ് മോഷണം നടത്തുന്നതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.
എസ്.എച്ച്.ഒ വിജയകുമാർ, എസ്ഐ ആന്റണി ജോസഫ് നെറ്റോ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഒന്നാം പ്രതി ഒളിവിലാണെന്നും ഉടൻ പിടിയിലാകുമെന്നും എസ്.എച്ച്.ഒ. അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.