- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസാമിലെ ഗോലാഘട്ട് ജില്ലയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 12 പേർ മരിച്ചു; ദുരന്തമുണ്ടായത് ദെർഗാവിനടുത്തുള്ള ബാലിജൻ മേഖലയിൽ
ഗോലാഘട്ട്: ആസാമിലെ ഗോലാഘട്ട് ജില്ലയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 12 പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. ഇന്നു പുലർച്ചെ ദെർഗാവിനടുത്തുള്ള ബാലിജൻ മേഖലയിലാണ് ദുരന്തമുണ്ടായത്.
ഗോലാഘട്ട് ജില്ലയിലെ കമർബന്ധ മേഖലയിൽ നിന്ന് ടിലിംഗ മന്ദിറിലേക്ക് പോകുകയായിരുന്ന ബസ് ബാലിജാൻ പ്രദേശത്ത് വച്ച് എതിർദിശയിൽ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പത്തുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടുപേർ ആശുപത്രിയിൽ വച്ച് മരണത്തിനു കീഴടങ്ങി. പരിക്കേറ്റ 25 പേരെ ജോർഹട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story