- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ അരവണ വിതരണത്തിലെ പ്രതിസന്ധി തുടരുന്നു
പത്തനംതിട്ട: കണ്ടെയ്നർ ടിന്നുകളുടെ ക്ഷാമം മൂലം ശബരിമലയിൽ അരവണ വിതരണത്തിലെ പ്രതിസന്ധിക്ക് പരിഹാരമില്ല. ആവശ്യത്തിന് കണ്ടെയ്നർ ലഭ്യമല്ലാത്തതിനാൽ ഒരാൾക്ക് അഞ്ച് ടിൻ അരവണ മാത്രമാണ് നൽകുന്നത്.
അടുത്തിടെ കരാർ എടുത്ത കമ്പനികൾ ഇന്ന് കൂടുതൽ ടിനുകൾ എത്തിക്കുന്നതോടെ പ്രതിസന്ധി തീരുമെന്ന് ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി. പ്രതിദിനം ഒന്നര ലക്ഷം ടിനുകൾക്കായി രണ്ട് കമ്പനികളാണ് കരാർ ഏറ്റെടുത്തിരുന്നത്. എന്നാൽ ടിൻ ലഭ്യമാക്കുന്നതിൽ ഈ കമ്പനികൾ വീഴ്ച്ച വരുത്തിയതോടെ പ്രതിസന്ധി തുടങ്ങി.
ഒരു കരാറുകാരൻ മാത്രം ടീൻ നൽകുന്നതിനാൽ ഉൽപാദനം പകുതിയാക്കി കുറച്ചു. ഇതോടെ രണ്ട് ദിവസം മുൻപ് അരവണ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. മകരവിളക്ക് തീർത്ഥാടനം മുന്നിൽക്കണ്ട് രണ്ട് കമ്പനികൾക്ക് കൂടി കരാർ നൽകിയിട്ടുണ്ട്. ഇവർ കണ്ടെയ്നറുകൾ എത്തിക്കുന്നതോടെ പ്രതിസന്ധിക്ക് പരിഹാരമായേക്കും.



