കാസർഗോഡ്: സ്വകാര്യ സ്‌കൂളിന്റെ വാൻ മറിഞ്ഞ് കുട്ടികൾക്ക് പരിക്ക്. കൊളിയടുക്കത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. 12 കുട്ടികൾക്ക് നിസാര പരിക്കേറ്റു. രാവിലെ എട്ടോടെ കൊറത്തിക്കുണ്ട് പുഞ്ചാറിലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായ വാഹനം മരത്തിൽ ഇടിക്കുകയായിരുന്നു.