ഉദുമ: രണ്ട് മാസം മുമ്പ് വിവാഹിതയായ യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കാപ്പിൽ കോടി റോഡിലെ മുഹമ്മദലിയുടേയും സുബൈദയുടെയും മകൾ വി എസ്. തഫ്‌സീന(27)യേയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ നവംബറിലായിരുന്നു തഫ്‌സീനയുടെ വിവാഹം.

ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് കാപ്പിൽ പുഴയിൽ വീണുകിടക്കുന്ന നിലയിൽ യുവതിയെ നാട്ടുകാർ കണ്ടെത്തിയത്. ഉടൻതന്നെ കാസർകോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കഴിഞ്ഞ നവംബറിൽ വിവാഹിതയായ യുവതി കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബേക്കൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സഹോദരങ്ങൾ: തൻസീർ, മുഹാദ്, താഹിറ, തസ് രിയ , തസ് ലിയ