ആലപ്പുഴ: ആലപ്പുഴ പറവൂരിൽ തീരദേശ റെയിൽ പാതയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വാടയ്ക്കൽ കറുകപറമ്പിൽ വില്ല്യം ബിയാട്രിസ് ദമ്പതികളുടെ മകൻ ജിനു ആണ് മരിച്ചത്. പുന്നപ്ര പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.