- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ സംഘങ്ങളിലെയും കേരളബാങ്കിലെയും നിക്ഷേപ പലിശ കൂട്ടി
തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങളിലെയും കേരളബാങ്കിലെയും നിക്ഷേപങ്ങളുടെ പലിശനിരക്ക് വർദ്ധിപ്പിച്ചു. 0.5 ശതമാനം മുതൽ 0.75 ശതമാനം വരെ വർധനവരുത്തിയതായി മന്ത്രി വി.എൻ. വാസവൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പലിശ നിർണയ സമിതിയുടെ യോഗത്തിലാണ് തീരുമാനം.
സഹകരണനിക്ഷേപസമാഹരണത്തിലൂടെ 9,000 കോടി രൂപ ലക്ഷ്യമിടുന്നുണ്ട്. ഒരു വീട്ടിൽനിന്ന് ഒരു പുതിയ അക്കൗണ്ട് എന്ന പ്രചാരണത്തോടെ ആരംഭിക്കുന്ന പരിപാടി 10-ന് ആരംഭിക്കും. പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ 7250 കോടിയും കേരളബാങ്ക് വഴി 1,750 കോടിയും സംസ്ഥാന സഹകരണ കാർഷികവികസന ബാങ്കിലൂടെ 150 കോടിയും സമാഹരിക്കുകയാണ് ലക്ഷ്യം.
നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31 വരെ തുടരും. കഴിഞ്ഞമാസം അവസാനിക്കേണ്ടതായിരുന്നു. നവകേരള സദസ്സിൽ ലഭിച്ച പരാതികൾ കൂടി പരിഗണിച്ചാണ് നീട്ടിയത്. കുടിശ്ശിക വരുത്തിയവർക്ക് പലിശയിൽ പരമാവധി 50 ശതമാനംവരെ ഇളവ് ലഭിക്കും.
സഹകരണ സംഘങ്ങളിലെ നിക്ഷേപം
കാലാവധി പലിശനിരക്ക് പഴയനിരക്ക്
45 ദിവസം 6 6
90 ദിവസം 6.50 6
179 ദിവസം 7.50 7
ഒരുവർഷം 7.75 7.25
രണ്ടുവർഷം 9 8.25
രണ്ടുവർഷത്തിനു മുകളിൽ 8.75 8
കേരള ബാങ്ക് വ്യക്തിഗത നിക്ഷേപം
45 ദിവസം 5.50 5.50
90 ദിവസം 6 6
179 ദിവസം 6.75 6.25
ഒരുവർഷം 7.25 6.75
രണ്ടുവർഷം 8 7.25
രണ്ടുവർഷത്തിന് മുകളിൽ 7.75 7



