- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാലുകാരിയെയും 38 വയസ്സുള്ള സ്‌കൂൾ ബസ് ഡ്രൈവറെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കേസ്
ബെംഗളൂരു: ചിക്കമംഗളൂരുവിൽ 14 വയസ്സുകാരിയുടെയും 38 വയസ്സുള്ള സ്‌കൂൾ ബസ് ഡ്രൈവറുടെയും മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കേസെടുത്തു. വിദ്യാർത്ഥിനിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
അജാംപുരയ്ക്ക് സമീപം റെയിൽവേ ട്രാക്കിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വിഷം കഴിച്ച ശേഷം ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവർ പ്രണയ അഭ്യർത്ഥനയുമായി വിദ്യാർത്ഥിനിയെ ശല്യം ചെയ്തിരുന്നതായി പിതാവ് സ്‌കൂൾ പ്രിൻസിപ്പലിന് നേരത്തെ പരാതി നൽകിയിരുന്നു.
Next Story