- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കുന്നാഥ ക്ഷേത്രമൈതാനത്തിലെ ആൽമരത്തിന്റെ കൊമ്പ് മുറിച്ചുമാറ്റിയതിൽ പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ്; മോദി പ്രസംഗിച്ച വേദിയിൽ ചാണക വെള്ളം തളിക്കാനുള്ള ശ്രമമെന്ന് ബിജെപിയും; തൃശൂരിൽ കോൺഗ്രസ്-ബിജെപി സംഘർഷം
തൃശൂർ: തൃശൂരിൽ യൂത്ത് കോൺഗ്രസ് - ബിജെപി സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ച വേദിയിൽ പ്രതിഷേധിക്കാൻ എത്തിയ കോൺഗ്രസ് പ്രവർത്തകരെ ബിജെപി പ്രവർത്തകർ തടഞ്ഞു. ഇതാണ് സംഘർഷത്തിന് കാരണം. മോദി പ്രസംഗിച്ച വേദിയിലേക്ക് ചാണകവെള്ളവുമായി എത്തിയതാണ് തടയാൻ കാരണമെന്ന് ബിജെപി പ്രവർത്തകരും ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച വടക്കുന്നാഥ ക്ഷേത്രത്തിലെ മൈതാനത്തിലെ ആൽമരത്തിന്റെ കൊമ്പ് മുറിച്ചുമാറ്റിയെന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമാർച്ച് നടത്തിയത്. മോദി പ്രസംഗിച്ച വേദി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാണകം തളിച്ച് ശുദ്ധികരിക്കുമെന്ന പ്രചാരണവും ഇതിനിടെ ഉണ്ടായി. ഇതോടെ ബിജെപിക്കാരും എത്തി.
ഒരുതരത്തിലും മോദി പ്രസംഗിച്ച വേദിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ബിജെപിക്കാർ നിലപാട് എടുത്തു. ഇതാണ് സംഘർഷമായത്. വടക്കുംനാഥ ക്ഷേത്രമൈതാനത്തേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപിക്കാർ തടഞ്ഞു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കറ്റവും ഉന്തുംതള്ളും ഉണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘം സ്ഥലത്തുണ്ട്.
മോദിയുടെ വേദിയിൽ ചാണക വെള്ളം തളിക്കാൻ ഡി വൈ എഫ് ഐയും ആലോചിക്കുന്നതായി സൂചനകളുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപിക്കാർ നിലയറുപ്പിക്കുന്നത്.