- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് മരുന്നിന് മാത്രമല്ല ആംബുലൻസിനും ക്ഷാമം; പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ താലൂക്ക് ആശുപത്രികളിൽ വരെ ആംബുലൻസ് ഇല്ല; സംസ്ഥാനത്ത് ആംബുലൻസ് ഇല്ലാത്തത് 615 സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ
കോട്ടയം: സംസ്ഥാനത്ത് മരുന്നിന് മാത്രമല്ല ആംബുലൻസുൾക്കും ക്ഷാമം. 615 സർക്കാർ ആരോഗ്യ സ്താപനങ്ങളിൽ ഇനിയും ആംബുലൻസ് ഇല്ല. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികൾ വരെ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ആംബുലൻസ് ഇല്ലാത്ത ആശുപത്രികൾ കൂടുതലുള്ളത് എറണാകുളം ജില്ലയിലാണ്്. ഇവിടെ 79 സ്ഥാപനങ്ങളിൽ ആംബുലൻസ് ഇല്ല.
കുടുംബ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ആംബുലൻസ് ഇപ്പോൾ വാങ്ങേണ്ടതില്ലെന്നു റിപ്പോർട്ടിലുണ്ട്. എന്നാൽ, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തണമെന്നും നിർദ്ദേശം ഉണ്ട്. പാലക്കാട്, തൃശൂർ ജില്ലകളിൽ 78 ആംബുലൻസുകളുടെ കുറവുണ്ട്. അറ്റകുറ്റപ്പണിക്കായി കയറ്റിയ ആംബുലൻസുകളിൽ പലതും തിരിച്ചിറക്കാൻ പണമില്ലാത്ത അവസ്ഥയുമുണ്ട്. ജില്ലാ, താലൂക്ക്, ജനറൽ ആശുപത്രികളിൽ ഉടൻ ആംബുലൻസ് വാങ്ങണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
ആംബുലൻസ് ഇല്ലാത്ത ആരോഗ്യ സ്ഥാപനങ്ങളുടെ കണക്ക് ജില്ല തിരിച്ച്: തിരുവനന്തപുരം 21, കൊല്ലം 31, പത്തനംതിട്ട 20, ആലപ്പുഴ 70, കോട്ടയം 27, ഇടുക്കി 21, എറണാകുളം 79, തൃശൂർ, പാലക്കാട് 78 വീതം, മലപ്പുറം 40, കോഴിക്കോട് 42, വയനാട് 23, കണ്ണൂർ 42, കാസർകോട് 43.
തദ്ദേശ സ്ഥാപനങ്ങളിലെ കണക്ക്: കേരളത്തിലെ ആകെയുള്ള 87 നഗരസഭകളിൽ 40 എണ്ണത്തിനു മാത്രമേ സ്വന്തമായി ആംബുലൻസ് ഉള്ളൂ. 941 ഗ്രാമപ്പഞ്ചായത്തുകളിൽ 229 പഞ്ചായത്തുകൾ മാത്രമാണ് ആംബുലൻസ് സേവനം ഏർപ്പെടുത്തിയിട്ടുള്ളത്.