തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ 81 ട്രാൻസ്ജെൻഡർ വ്യക്തികൾക്കു സാമൂഹികനീതി വകുപ്പ് ധനസഹായം അനുവദിച്ചു. ട്രാൻസ് വുമൺ വിഭാഗത്തിൽ 51 പേർക്കും ട്രാൻസ് മാൻ വിഭാഗത്തിൽ 30 പേർക്കുമാണ് സഹായം നൽകിയത്. ഇക്കൊല്ലം ലഭിച്ച അപേക്ഷകളിൽ അർഹരായവർക്കെല്ലാം സഹായം നൽകിയതായി മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു. ആകെ 88,66,256 രൂപയാണ് വിതരണം ചെയ്തത്.