- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി ജോലിക്കു ശേഷംമടങ്ങിയ 27കാരിയെ കാണാനില്ല; ഒരു മാസത്തിനിടെ ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും കാണാതാവുന്നത് രണ്ടാമത്തെ ജീവനക്കാരിയെ
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞു മടങ്ങിയ ജീവനക്കാരിയെ കാണാനില്ല. രാത്രിയിലെ ജോലിക്കു ശേഷം താമസ സ്തല്‌ത്തേക്ക് മടങ്ങിയ 27കാരിയെ ആണ് കാണാതായത്. അഞ്ചു ദിവസമായി യുവതിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകി. വിമാനത്താവളത്തിലെ കാബ് കമ്പനിയിലെ ബുക്കിങ് ഏജന്റായ നേത്രയെ(27)യാണ് കാണാതായത്. ഡിസംബർ 29നാണ് സംഭവം. അന്നേ ദിവസം രാവിലെ ജോലി പൂർത്തിയാക്കിയശേഷം മടങ്ങിയ ഇവരുടെ ഫോൺ സ്വിച്ച് ഓഫാണ്.
തുമക്കൂരുവിലുള്ള കുടുംബം ബെംഗളൂരുവിലെത്തി അന്വേഷിച്ചെങ്കിലും വിവരം ലഭിക്കാത്തതിനെ തുടർന്നു പൊലീസിനെ സമീപിക്കുകയായിരുന്നു. ഒരു മാസത്തിനിടെ വിമാനത്താവളത്തിൽ നിന്നു കാണാതാകുന്ന രണ്ടാമത്തെ ജീവനക്കാരിയാണു നേത്ര. ഡിസംബർ 3ന് ഇൻഡിഗോ വിമാനക്കമ്പനി ജീവനക്കാരിയായ 22 വയസ്സുകാരിയെ കാണാതായതായി പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഒരു മാസം പിന്നിട്ടിട്ടും ഇവരെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല.