- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹത; മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ: സഞ്ജയ്യുടെ മരണം കൊലപാതകമാണെന്നാരോപിച്ച് ബന്ധുക്കൾ
വൈക്കം: പുതുവത്സരമാഘോഷിക്കാൻ ഗോവയിലെത്തിയ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹത. കൂട്ടുകാർക്കൊപ്പം ഗോവയിലെത്തിയ വൈക്കം കുലശേഖരമംഗലം കടൂക്കര സന്തോഷ് വിഹാറിൽ സഞ്ജയ് ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു. സഞ്ജയ്‌നെ അവിടെയുള്ള ബീച്ചിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
സഞ്ജയ്ക്കു മരണത്തിനു മുൻപു മർദനമേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നെഞ്ചിലും പുറത്തും മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയെന്നാണു റിപ്പോർട്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. 29നാണു സഞ്ജയ് അയൽവാസികളും സുഹൃത്തുക്കളുമായ രണ്ടു പേർക്കൊപ്പം ഗോവയിലേക്കു പോയത്. ഒന്നിനു പുലർച്ചെ കാണാതായി. 4നു പുലർച്ചെയാണു മൃതദേഹം കണ്ടെത്തിയത്. അതിനിടെ, സഞ്ജയ്യുടെ മരണം കൊലപാതകമാണെന്നാരോപിച്ച് കുടുംബം രംഗത്തെത്തി.
ഡാൻസ് പാർട്ടിയിൽ പങ്കെടുത്ത സഞ്ജയ്യെ മർദിച്ചു കൊലപ്പെടുത്തിയ ശേഷം കടലിൽ തള്ളിയതാകുമെന്നാണു പിതാവ് സന്തോഷ് ആരോപിക്കുന്നത്. ഡാൻസ് ക്ലബ്ബിലെ പാർട്ടിയിൽ സഞ്ജയ് ഡാൻസ് കളിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സഞ്ജയ്യെ ഒരാൾ വിളിച്ചുകൊണ്ടുപോകുന്നതും വിഡിയോയിൽ കാണാം. ഇക്കാര്യങ്ങളെല്ലാം ഗോവ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും സന്തോഷ് പറഞ്ഞു.