- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിലെ ശൗചാലയത്തിൽ 86 ലക്ഷം രൂപ വില വരുന്ന സ്വർണം ഉപേക്ഷിക്കപ്പെട്ടനിലയിൽ; സ്വർണം കണ്ടെടുത്തത് അബുദാബിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നിന്നും
തിരുവനന്തപുരം: വിമാനത്തിലെ ശൗചാലയത്തിൽ നിന്നും ഉപേക്ഷിക്കപ്പെട്ടനിലയിൽ സ്വർണം കണ്ടെത്തി. ആളെ കണ്ടെത്താനായില്ല. 86 ലക്ഷം രൂപ വില വരുന്ന ഒരു കിലോ 373.42 ഗ്രാം തൂക്കമുള്ള സ്വർണമാണ് കണ്ടെടുത്തത്. അബുദാബിയിൽനിന്ന് തിരുവനന്തപുരത്ത് ഇറങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് നിന്നാണ് വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ സ്വർണം പിടികൂടിയത്.
കുഴമ്പുരൂപത്തിലുള്ള സ്വർണമാണ് വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് കണ്ടെടുത്തത്. കറുത്ത നിറത്തിലുള്ള പേപ്പർകൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു ശൗചാലയത്തിൽ സ്വർണം ഉപേക്ഷിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ ത്തുടർന്നായിരുന്നു കസ്റ്റംസ് പരിശോധന നടത്തിയത്.
വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെ എത്തിയ വിമാനത്തിൽനിന്നായിരുന്നു സ്വർണം കണ്ടെടുത്തത്. വിമാനമെത്തിയശേഷം മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി.വിമാനത്തിനുള്ളിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കസ്റ്റംസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.