- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീരുമേട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ പുലിയുടെ കാൽപാട്; നാട്ടുകാർ ഭീതിയിൽ
പീരുമേട്: പീരുമേട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ പുലിയുടെ കാൽപാട് കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിയ ജീവനക്കാരാണ് പുലിയുടെ കാൽപാദം പതിഞ്ഞത് കണ്ടെത്തിയത്. മതിലിലും ക്ഷേത്രമുറ്റത്തും കാൽപാടുകൾ ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ അറിയിച്ചതനുസരിച്ച് വനപാലകർ സ്ഥലത്ത് പരിശോധന നടത്തി. അവർ കാൽപാട് പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു. പ്രദേശത്ത് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തുമെന്ന് വനപാലകർ പറഞ്ഞു.
ദേശീയപാതയോരത്ത് ജനവാസമേഖലയ്ക്ക് നടുവിലാണ് ക്ഷേത്രം. വനമേഖലയുമായി ബന്ധമില്ലാത്ത സ്ഥലത്ത് പുലിയുടെ സാന്നിധ്യം കണ്ടതിൽ നാട്ടുകാർ ഭീതിയിലാണ്. ദിവസങ്ങൾക്ക് മുൻപ് പീരുമേട്ടിൽനിന്ന് രണ്ടു കിലോമീറ്റർ അകലെ തോട്ടാപ്പുരഭാഗത്ത് പ്രഭാതനടത്തത്തിന് പോയ ആൾ കടുവയെ കണ്ടിരുന്നു.
Next Story