- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർദ്ധരാത്രി അമ്മൂമ്മ ഉണർന്നപ്പോൾ സംശയിച്ചത് ആൾപെരുമാറ്റം; കുട്ടിയുടെ മുത്തശ്ശി... മുത്തശ്ശി എന്ന വിളി രക്ഷയായി; പൂവച്ചലിൽ വീട്ടിനുള്ളിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; അന്വേഷണം തുടങ്ങി കാട്ടാക്കട പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരത്തെ പൂവച്ചലിൽ ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമത്തിന് പിന്നിലെ പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം.. പൂവച്ചൽ സ്വദേശികളായ ദമ്പതികളുടെ പത്തു വയസ്സുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.
പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കുറകോണം എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. വിജയകുമാർ-സുജ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നത്തേയും പോലെ ഇന്നലെയും അമ്മൂമ്മയ്‌ക്കൊപ്പം വീടിന് നടുവിലെ മുറിയിലാണ് കുട്ടി ഉറങ്ങാൻ കിടന്നത്. രാത്രി മറ്റാരോ ഉള്ളതായി പ്രായമായ മുത്തശ്ശിക്ക് തോന്നിയിരുന്നു. കുട്ടിയുടെ പിതാവ് ആണെന്നാണ് കരുതിയത്. കുട്ടി മുത്തശ്ശി.. മുത്തശ്ശി എന്നു വിളിച്ചു കരഞ്ഞപ്പോഴാണ് പുറത്തു നിന്നൊരാൾ വീടിനകത്തു കയറിയതായി മുത്തശ്ശിക്ക് മനസ്സിലായത്.
കാക്കി ഷർട്ടും കറുത്ത പാന്റുമാണ് ഇയാൾ ധരിച്ചിരുന്നതെന്ന് മുത്തശ്ശി പറയുന്നു. കയ്യിൽ കയറി പിടിച്ചതോടെ കുട്ടിയെ വിട്ട് ഇയാൾ ഓടി. ശബ്ദം കേട്ട് കുട്ടിയുടെ പിതാവ് എത്തിയെങ്കിലും ഇയാളെ പിടികൂടാൻ സാധിച്ചില്ല. ഉടൻ തന്നെ കാട്ടാക്കട പൊലീസിൽ വിവരം അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. മോഷണത്തിനാണോ ഇയാൾ എത്തിയതെന്നും പരിശോധിക്കുന്നുണ്ട്.