- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം പെരുമ്പടപ്പിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ മർദ്ദനം; മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നിർണ്ണായകമായത് സിസിടിവി
മലപ്പുറം : മലപ്പുറം പെരുമ്പടപ്പിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ മർദ്ദനം. പെരുമ്പടപ്പിലെ പിഎൻഎം ഫ്യൂവൽസിലെ ജീവനക്കാരനായ അസ്ലമിനാണ് മർദ്ദമേറ്റത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം.
ബൈക്കിലെത്തിയ മൂന്നുപേരിൽ ഒരാൾ അസ്ലമിന്റെ നേരേ വന്ന് അടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പ്രകോപനമൊന്നുമില്ലാതെ മർദ്ദിക്കുകയായിരുന്നു. ശബ്്ദം കേട്ട് പമ്പിലെ മറ്റൊരു ജീവനക്കാർ കൂടി വന്നതോടെ അക്രമികൾ ആദ്യം പോയെങ്കിലും പിന്നീട് വീണ്ടും വന്നു. പരിക്കേറ്റ അസ്ലം ആശുപത്രിയിലാണ്.
പമ്പുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പടപ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളായ മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമം നടത്തിയയാളുമായി അസ്ലമിന് നേരത്തെ മുൻ പരിചയമുണ്ടെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്.