കോഴിക്കോട്: മെഡിക്കൽ കോളെജ് ഐസിയു പീഡനക്കേസിൽ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ട് ബെറ്റി ആന്റണിയുടെ സ്ഥലം മാറ്റം സ്റ്റേ ചെയ്ത് അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. രണ്ട് മാസത്തേക്കാണ് സ്ഥലം മാറ്റം സ്റ്റേ ചെയ്തത്. വിശദീകരണം ചോദിക്കാതെ സ്ഥലം മാറ്റിയതിനെതിരെ ബെറ്റി ആന്റണി ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. തുടർന്നാണ് ട്രിബ്യൂണലിൽ നിന്ന് സ്റ്റേ നേടിയത്.

ഇവരോടൊപ്പം സ്ഥലം മാറ്റ നടപടി നേരിട്ട ചീഫ് നഴ്‌സിങ് ഓഫീസർ വി പി സുമതിയും കഴിഞ്ഞ ദിവസം ട്രൈബ്യുണലിൽ നിന്നും സ്റ്റേ നേടിയിരുന്നു. ബെറ്റി ആന്റണിയെ കോന്നി മെഡിക്കൽ കോളേജിലേക്കും വി പി സുമതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കുമാണ് സ്ഥലം മാറ്റിയത്. കേസിൽ സീനിയർ നഴ്‌സിങ് ഓഫീസർ പി ബി അനിതയെ നവംബർ 28ന് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയതും ട്രിബ്യൂണൽ സ്റ്റേ ചെയ്തിരുന്നു.