- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം കേരള ലെജിസ്ലേച്ചർ സെക്രെട്ടറിയറ്റ് അസോസിയേഷൻ മികച്ച പൊതുപ്രവർത്തകർക്കായി ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി പുരസ്‌കാര ജേതാവായി ശ്രീമതി ജെബി മേത്തർ എം. പി. യെ തെരഞ്ഞെടുത്തു.
രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ഫാസിസ്റ്റു വിരുദ്ധ പോരാട്ടത്തിലും പാർലമെന്റ് അംഗം എന്ന നിലയിൽ ജെബി മേത്തർ എംപി. നൽകിയ സംഭാവന പരിഗണിച്ചാണ് അവാർഡ്. വിവിധ വിഷയങ്ങളിൽ സ്വീകരിച്ചിട്ടുള്ള കർശന നിലപാടുകളും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ എന്ന നിലയിൽ സ്ത്രീ സമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനായി നടത്തുന്ന പോരാട്ടങ്ങളും സംസ്ഥാനത്തുടനീളം വാർഡ് തലം വരെ സ്ത്രീകളെ സംഘടിപ്പിച്ചു കൊണ്ട് ജനാധിപത്യ മുന്നേറ്റത്തിന് കരുത്തു പകർന്ന പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.
പുരസ്‌കാരം കേരള ലെജിസ്ലേച്ചർ സെക്രെട്ടറിയറ്റ് അസോസിയേഷന്റെ വാർഷിക സമ്മേളനത്തിൽ വെച്ചു സമ്മാനിക്കുന്നതാണ്.



