- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലോത്സവം കഴിഞ്ഞ് മടങ്ങവേ അപകടം; പത്താം ക്ലാസുകാരന്റെ കാൽവിരൽ നഷ്ടമായി
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം കഴിഞ്ഞ് ട്രെയിനിൽ വീട്ടിലേക്ക് മടങ്ങിയ പത്താം ക്ലാസുകാരന്റെ കാൽവിരൽ നഷ്ടമായി. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുരുങ്ങി ഇടതു കാലിന്റെ പെരുവിരൽ ചതഞ്ഞു പോകുക ആിരുന്നു. ഇടതുകാലിലെ ചതഞ്ഞരഞ്ഞ പെരുവിരൽ ശസ്ത്രക്രിയയിൽ മുറിച്ചുമാറ്റി. വലതുകാലിന്റെ മൂന്നു ചെറുവിരലുകൾക്കും പരുക്കുണ്ട്.
വട്ടപ്പാട്ട് മത്സരത്തിൽ ടീം എ ഗ്രേഡ് നേടിയ സംഘത്തിലെ 'മണവാള'നായ മുഹമ്മദ് ഫൈസലിനാണ് പെരുവിരൽ നഷ്ടമായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. കലോത്സവത്തിൽ എ ഗ്രേഡ് നേടിയ സന്തോഷത്തോടെയാണ് മുഹമ്മദ് ഫൈസലും കൂട്ടുകാരും ട്രെയിനിൽ കയറിയത്. എന്നാൽ ജനറൽ കംപാർട്മെന്റിലെ നിന്നുതിരിയാനിടമില്ലാത്ത തിരക്കിൽ ഇടതുകാലിന്റെ പെരുവിരൽ നഷ്ടമാകുക ആയിരുന്നു..
മത്സരത്തിനു ശേഷം ചെന്നൈ-ഗുരുവായൂർ എക്സ്പ്രസിലാണ് ഫൈസലും കൂട്ടുകാരും നാട്ടിലേക്കു മടങ്ങിയത്. ഇന്നലെ പുലർച്ചെ 1.30നു ട്രെയിൻ കൊല്ലം മൺറോതുരുത്തിൽ എത്തിയപ്പോഴായിരുന്നു അപകടം. സീറ്റ് കിട്ടാത്തതിനാൽ ഫൈസലും കൂട്ടുകാരും വാതിലിനടുത്തായിരുന്നു. കാൽ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങിയതാകാമെന്ന് അദ്ധ്യാപകൻ വി.പി.അബൂബക്കർ പറഞ്ഞു.
കായംകുളം ജനറൽ ആശുപത്രിയിലെ പ്രഥമചികിത്സയ്ക്കുശേഷം ഫൈസലിനെ ആലുവ രാജഗിരി ആശുപത്രിയിലും തുടർന്നു കൊച്ചി സ്പെഷലിസ്റ്റ്സ് ആശുപത്രിയിലുമെത്തിച്ചു. ഇടതുകാലിലെ ചതഞ്ഞരഞ്ഞ പെരുവിരൽ ശസ്ത്രക്രിയയിൽ മുറിച്ചുമാറ്റി. വലതുകാലിന്റെ 3 ചെറുവിരലുകൾക്കും പരുക്കുണ്ട്. പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് ഫൈസൽ. ചെമ്പറക്കി തങ്ങളത്ത് ടി.എസ്.അബ്ദുൽ ജമാലിന്റെയും സീനയുടെയും മകനാണ്.