- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശ്ശേരിയിൽ 1.24 കോടിയുടെ സ്വർണം പിടികൂടി
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1.24 കോടി രൂപയുടെ സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. രണ്ട് യാത്രക്കാരിൽനിന്നായാണ് സ്വർണം പിടിച്ചെടുത്തത്. എയർ അറേബ്യ വിമാനത്തിൽ മസ്‌കറ്റിൽനിന്ന് ഷാർജ വഴി എത്തിയ കോഴിക്കോട് സ്വദേശി മൻസൂർ, സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽനിന്നെത്തിയ പെരുമ്പാവൂർ സ്വദേശി സുബൈർ എന്നിവരുടെ പക്കൽനിന്നാണ് സ്വർണം പിടികൂടിയത്.
എമർജൻസി റീ-ചാർജബിൾ ലൈറ്റിനകത്തെ ബാറ്ററി കമ്പാർട്ട്മെന്റിനുള്ളിൽ ഒളിപ്പിച്ചാണ് മൻസൂർ സ്വർണം കടത്തിക്കൊണ്ടുവന്നത്. 1.515 കിലോ സ്വർണം ഷീറ്റ് രൂപത്തിലാക്കിയാണ് കൊണ്ടുവന്നത്. ഇത്തരത്തിലുള്ള 15 ഷീറ്റുകൾ ഉണ്ടായിരുന്നു. ചെക്ക്-ഇൻ ബാഗേജിലാണ് എമർജൻസി റീ -ചാർജബിൾ ലൈറ്റ് സൂക്ഷിച്ചിരുന്നത്. സംശയംതോന്നി ലൈറ്റ് പൊളിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. സുബൈർ 797 ഗ്രാം സ്വർണമാണ് കടത്തിക്കൊണ്ടുവന്നത്. സ്വർണമിശ്രിതം കാപ്സ്യൂൾ രൂപത്തിലാക്കി ശരീരഭാഗത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു.