തിരുവനന്തപുരം: കേരള വാട്ടർ അഥോറിറ്റിയുടെ വെള്ളയമ്പലം ശുദ്ധീകരണശാലയിലെ മൂന്നു ശുദ്ധജല സംഭരണികളിൽ ജനുവരി 10, 11, 12 എന്നീ തീയതികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ കുര്യാത്തി, പാറ്റൂർ സെക്ഷൻ പരിധിയിൽ വരുന്ന തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്, ആറ്റുകാൽ, വള്ളക്കടവ്, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്‌ഠേശ്വരം തുടങ്ങിയ വാർഡുകളിലും പാറ്റൂർ സെക്ഷൻ പരിധിയിൽ വരുന്ന കൈതമുക്ക് പാസ്പോർട്ട് ഓഫിസിന്റെ ചുറ്റുമുള്ള സ്ഥലങ്ങൾ, ചമ്പക്കട എന്നീ പ്രദേശങ്ങളിലും അന്നേ ദിവസങ്ങളിൽ ശുദ്ധജലവിതരണം ഭാഗീകമായി തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീ കരിക്കേണ്ടതാണെന്ന് വാട്ടർ അഥോറിറ്റി അറിയിച്ചു.