കോഴിക്കോട്: മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി. ഇന്നലെ വൈകിട്ട് നന്തിയിൽനിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളിയെ ആണ് കടലിൽ കാണാതായത്. തിങ്കളാഴ്ച വൈകിട്ട് ആറിന് നന്തി കടലൂർ കടപ്പുറത്തുനിന്നും മത്സ്യബന്ധനത്തിനു പോയ രണ്ടു തൊഴിലാളികളിലൊരാളാൾ കാറ്റിൽ പെട്ട് കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

കൂടെയുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു. വൈകിട്ട് ഏഴിന് അപകടം നടന്നെങ്കിലും എട്ടുമണി കഴിഞ്ഞാണ് കരയിലുള്ളവർ വിവരമറിയുന്നത്. ഉടൻ തന്നെ തോണിയുമായി പോയി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.