- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരശുറാം എക്സ്പ്രസിൽ മൂന്ന് യാത്രക്കാരികൾ കുഴഞ്ഞു വീണു
കോഴിക്കോട്: പരശുറാം എക്സ്‌പ്രസിലെ ദുരിതയാത്ര ഇനിയും തുടരുന്നു. ആളുകൾ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്ന പരശുറാമിൽ ഇന്നലെയും തിക്കിലും തിരക്കിലും പെട്ട് രണ്ടു വിദ്യാർത്ഥിനികൾ ഉൾപ്പെടെ മൂന്ന് യാത്രക്കാരികൾകുഴഞ്ഞുവീണു. വന്ദേഭാരത് ട്രെയിൻ കടന്നു പോകാൻ വേണ്ടി പരശുറാം ഏറെ നേരെ പിടിച്ചിട്ടതോടെ യാത്രക്കാരികൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് സഹയാത്രികർ ചേർന്ന് പ്രാഥമിക ശുശ്രൂഷ നൽകി.
കഴിഞ്ഞ രണ്ടു മാസത്തിനിടെ വിദ്യാർത്ഥികളുൾപ്പെടെ ഒട്ടേറെ പേർ തിക്കിലും തിരക്കിലും അവശരായി കുഴഞ്ഞു വീണു. ഇന്നലെ രാവിലെ 25 മിനിറ്റ് വൈകി 8.35നാണു 16649 മംഗളൂരു-നാഗർകോവിൽ പരശുറാം കൊയിലാണ്ടിയിലെത്തിയത്. വന്ദേഭാരതിനു വേണ്ടി പിന്നെയും 20 മിനിറ്റ് തടഞ്ഞുവെച്ചു. നിന്നു തിരിയാനിടമില്ലാത്ത ട്രെയിൻ അവിടെ നിന്ന് കോഴിക്കോട്ടേക്കു പുറപ്പെടുമ്പോഴേക്കും പല യാത്രക്കാരും ക്ഷീണിതരായിരുന്നു.
ട്രെയിൻ കൊയിലാണ്ടി വിട്ടയുടൻ രണ്ടു വിദ്യാർത്ഥിനികൾ കുഴഞ്ഞു വീണു. ട്രെയിൻ കോഴിക്കോട്ട് എത്തുമ്പോഴാണ് ഒരു യാത്രക്കാരി കൂടി കുഴഞ്ഞുവീണത്. സഹയാത്രികർ സഹായിച്ച് സ്റ്റേഷനിൽ ഇറക്കുകയായിരുന്നു. ഈ വിഷയത്തിൽ റെയിൽവെ അധികൃതരുടെ അടിയന്തര ശ്രദ്ധയുണ്ടാവണമെന്നാണ് പൊതുവായ ആവശ്യം.



