കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 3264 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. വിമാനത്തിന്റെ പിന്നിലെ ടോയ്ലറ്റിൽ നിന്നും രണ്ടു കോടി രൂപ വിലവരുന്ന സ്വർണമാണ് കസ്റ്റംസ് കണ്ടെടുത്തത്. വിമാന ജീവനക്കാരെയോ ശുചീകരണ തൊഴിലാളികളെയോ ഉപയോഗിച്ച് പുറത്തുകടത്താൻ സൂക്ഷിച്ചതാണ് സ്വർണമെന്ന് കരുതുന്നു.

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണംം കണ്ടെടുത്തത്. ദുബായിൽനിന്ന് കോഴിക്കോട്ടെത്തിയ ഇൻഡിഗോ വിമാനത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് നടത്തിയ പരിശോധനയിൽ വിമാനത്തിന്റെ പിന്നിലെ ടോയ്ലറ്റിലെ ഡസ്റ്റ് ബിൻ ക്യാബിനിൽനിന്നാണ് ടേപ്പുകൊണ്ട് പൊതിഞ്ഞ 3317 ഗ്രാം ഭാരമുള്ള രണ്ട് സ്വർണപാക്കറ്റുകളാണ് കണ്ടെത്തിയത്.

28 സ്വർണക്കട്ടികളാണ് ഉണ്ടായിരുന്നത്. വിമാനത്തിനുള്ളിൽതന്നെ ഒളിപ്പിച്ച് കസ്റ്റംസിന്റെ പരിശോധന വെട്ടിച്ച് സ്വർണം കടത്തുന്ന സംഘങ്ങളെ നിരീക്ഷിച്ചുവരികയായിരുന്നു.