- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിന്റെ ക്രൂരമായ മർദ്ദനമേറ്റ് യുവതി ഗുരുതരാവസ്ഥയിൽ
കൊല്ലം: കൊല്ലത്ത് ഭർത്താവിന്റെ ക്രൂരമായ മർദ്ദനമേറ്റ് യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തിക്കുളങ്ങര കടപ്പുറത്ത് വീട്ടിൽ ഗൊരേറ്റി മേരിയാണ് ഭർത്താവ് ബെൻസിഗറിൽ നിന്ന് മർദ്ദനമേറ്റത്. ബൻസിഗറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഇവരുടെ വീട്ടിൽ വച്ചാണ് അക്രമം നടന്നത്.
ബെൻസിഗർ ഗൊരേറ്റിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ശരീരമാസകലം മർദ്ദനം ഏറ്റിട്ടുണ്ട്. ഗൊരേറ്റി മേരിയുടെ മുഖാസ്ഥിക്കും കണ്ണിനും സാരമായി പരിക്കേറ്റിട്ടുണ്ട്. നട്ടെല്ലിനും കൈയ്ക്കും തലയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഗൊരേറ്റി തന്നെയാണ് ശക്തികുളങ്ങര പൊലീസിന് സഹായം തേടി ഫോൺ ചെയ്തത്.
ആദ്യം സമീപത്തെ ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് വിദഗ്ധ ചികിത്സക്കായി കൊല്ലത്തെം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് രാത്രിയോടെ ആശുപത്രിയിൽ എത്തി ഗൊരേറ്റിയുടെ മൊഴിയെടുത്തിട്ടുണ്ട്.



