ചെറുതോണി: ഒന്നാംവർഷ എം.ബി.ബി.എസ്. പരീക്ഷയിൽ, ഇടുക്കി മെഡിക്കൽ കോളേജിന് 95 ശതമാനം വിജയം. 99 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 94 പേരും വിജയിച്ചു. മൂന്ന് ഡിസ്റ്റിങ്ഷനും 50 ഫസ്റ്റ് ക്ലാസും ഉൾപ്പെടെ നേടിയാണ് ഇടുക്കി മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ മികവ് തെളിയിച്ചത്.