- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീപിടിച്ച കാറിനുള്ളിൽ മൃതദേഹം: ദുരൂഹത നീക്കാൻ വിശദ അന്വേഷണത്തിന് പൊലീസ്
കോഴിക്കോട്: തീപിടിച്ച കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത. തിരുവമ്പാടി ചപ്പാത്ത് കടവിൽ വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
പുന്നക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയെന്നാണ് പൊലീസിന്റെ സംശയം. എന്നാൽ മറ്റ് സാധ്യതകളും പരിശോധിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാത്രി 12ന് ഇതുവഴി പോയ ബൈക്ക് യാത്രികനാണ് കാർ കത്തുന്നത് കണ്ടത്. ഇയാൾ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തീ അണച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story



