- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശുവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച കേസിൽ അയൽവാസി അറസ്റ്റിൽ
പാമ്പാടി: പശുവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച കേസിൽ അയൽവാസിയായ 45കാരൻ അറസ്റ്റിൽ. കൂരോപ്പട തട്ടാംപറമ്പിൽ വീട്ടിൽ ബിനോയാണ് അറസ്റ്റിലായത്. ഷാപ്പുപടിക്ക് സമീപത്തുള്ള സുരേഷിന്റെ പശുവിനെയാണ് അയൽവാസി ആക്രമിച്ചത്. ശനിയാഴ്ച രാവിലെ ഇയാൾ സമീപവാസിയായ വീട്ടമ്മ വളർത്തുന്ന പശുവിന്റെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഇയാളുടെ പശുവിന്റെ പാൽ വീട്ടമ്മയായ മധ്യവയസ്‌ക കറന്നെടുക്കുന്നുണ്ടെന്ന തെറ്റിദ്ധാരണ മൂലമായിരുന്നു ക്രൂരതയെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കൂരോപ്പട തട്ടാംപറമ്പിൽ ബിനോയിയെ പൊലീസ് അറസ്റ്റു ചെയ്തു. അയൽവാസിയോടുള്ള വൈരാഗ്യത്തേത്തുടർന്നാണ് പ്രതി ക്രൂരകൃത്യത്തിൽ ഏർപ്പെട്ടതെന്നാണ് വിവരം.
ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് ബിനോയ് പശുവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചത്. ഇയാളുടെ പശുവിന്റെ പാൽ കുറഞ്ഞുവരുന്നത്, വീട്ടമ്മയായ മധ്യവയസ്‌ക കറന്നെടുക്കുന്നതിനാലാണെന്ന തെറ്റിദ്ധാരണയിലാണ് ആസിഡ് ഒഴിച്ചത്. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടോ എന്ന് സംശയിക്കുന്നതായും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.



