പാലക്കാട്: പാലക്കാട് ധോണിയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി പുലിയിറങ്ങിയതായി വിവരം. ഇന്ന് രാത്രി ഒമ്പതോടെയാണ് പുലിയെ കണ്ടത്. ധോണി പെരുന്തുരുത്തിക്കളത്തിലാണ് ആളുകൾ പുലിയെ കണ്ടത്. പ്രദേശവാസിയായ രമേഷ് ആണ് പുലിയെ കണ്ടതായി പറയുന്നത്.

സംഭവത്തെതുടർന്ന് സ്ഥലത്ത് വനംവകുപ്പ് ആർആർടി സംഘം എത്തി പരിശോധന ആരംഭിച്ചു. രാത്രിയിൽ പുലിയുടെ സാന്നിധ്യമുണ്ടായതിന്റെ ഭീതിയിലാണ് നാട്ടുകാർ. നേരത്തെയും ഇവിടെ പുലിയിറങ്ങിയിരുന്നു. ജനവാസ മേഖലയിൽ വന്യമൃഗ ശല്യം വർധിക്കുകയാണെന്നും നടപടി വേണമെന്നും നാട്ടുകാർ പറഞ്ഞു.