കോഴിക്കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ പൂർണ്ണ ഗർഭിണിയായ യുവതിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. ഗർഭസ്ഥ ശിശു മരിച്ചു. കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. കടലുണ്ടിക്കടവ് സ്വദേശിനിയായ അനീഷയാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് രാവിലെ കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപമുള്ള സ്വകാര്യ ലാബിൽ രക്ത പരിശോധനയ്ക്ക് മാതാവിനോടൊപ്പം പോവുകയായിരുന്നു അനീഷ. പരിശോധനയ്ക്കായി റോഡ് മുറിച്ചുകടക്കുകയായിരുന്നു.

ഇതിനിടയിൽ കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, ശസ്ത്രക്രിയക്ക് വിധേയയാക്കുകയു ചെയ്‌തെങ്കിലും ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാനായില്ല.