- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃത എക്സ്പ്രസിൽ യുവതിയോട് ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
കോട്ടയം: അമൃത എക്സ്പ്രസിൽ യുവതിയായ യാത്രക്കാരിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് ഇരിങ്ങൽ സ്വദേശി അഭിലാഷിനെയാണ് കോട്ടയം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. മധുരയിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന അമ്യത എക്സ്പ്രസിൽ ശനിയാഴ്‌ച്ച വൈകിട്ടോടെയാണ് ലൈംഗികാതിക്രമം നടന്നത്.
ട്രെയിൻ കോട്ടയം വിട്ടപ്പോഴായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിനിയായ ഇരുപത്തിനാലുകാരിയോട് ജനറൽ കമ്പാർട്ടുമെന്റിൽവെച്ച് പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതിനുപിന്നാലെ യുവതി കായംകുളം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പൊലീസിൽ പരാതി നൽകി.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കോട്ടയം റെയിൽവേ പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. റെയിൽവേ എസ്.എച്ച്.ഒ. റെജി പി. ജോസഫിന്റെ നേതൃത്വത്തിലുള്ള അനേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളത്തെ ഇവന്റ് മാനേജ്മെന്റ് കമ്പനിയിലേക്ക് ജോലിക്കാരെ വിതരണംചെയ്യുന്നയാളാണ് അഭിലാഷ്.



