മലപ്പുറം: പൊന്നാനി എരമംഗലത്ത് കടന്നലിന്റെ കുത്തേറ്റ് 74കാരന് ദാരുണാന്ത്യം. പൊന്നാനി തൃക്കാവ് സ്വദേശി പിആർ ഗോപാലകൃഷ്ണനാണ് മരിച്ചത്. എരമംഗലത്ത് കുടുംബക്ഷേത്രത്തിന് സമീപം നിൽക്കുന്ന മരത്തിൽ നിന്നാണ് കടന്നൽ കൂട്ടമെത്തി വയോധികനെ ആക്രമിച്ചത്. ഗോപാലകൃഷ്ണൻ ക്ഷേത്ര ദർശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. കടന്നലിന്റെ ആക്രമണത്തിൽ നാല് പേർക്കു കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.