തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് ആറു ജില്ലകളിലെ കെ.എസ്.ഇ.ബി ഓഫിസുകൾക്ക് തിങ്കളാഴ്ച അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ കെ.എസ്.ഇ.ബി ഓഫിസുകൾക്കാണ് തിങ്കളാഴ്ച അവധി. കാഷ് കൗണ്ടറുകളും പ്രവർത്തിക്കില്ല. പണമടക്കുന്നതിന് ഉപഭോക്താക്കൾക്ക് ഓൺലൈൻ മാർഗങ്ങൾ സ്വീകരിക്കാം.