കോട്ടയം: ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 15മുതൽ 28വരെ സി.എസ്.ഡി.എസ്. സംസ്ഥാന പ്രസിഡന്റ് കെ.സുരേഷിന്റെ നേതൃത്വത്തിൽ വാഹന പ്രചാരണജാഥയും 29-ന് സെക്രട്ടേറിയറ്റിന് മുൻപിൽ ധർണയും നടത്തും. തിങ്കളാഴ്ച രാവിലെ 10-ന് ഏലപ്പാറയിൽനിന്ന് ആരംഭിക്കുന്ന ജാഥ ഡീൻ കുര്യാക്കോസ് എംപി. ഉദ്ഘാടനം ചെയ്യും.