- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിൽ ബൈക്കിടിച്ചു പെരിങ്ങമ്മല സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് - പാപ്പനംകോട് പള്ളിക്ക് സമീപം കാറിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. പെരിങ്ങമ്മല - ഇടവം കാട്ടിലകുഴി സ്വദേശി ആസിഫ് (21) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെ കാറിൽ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. രണ്ട് വാഹനങ്ങളും പെരിങ്ങമലയിൽ നിന്നും പാലോട് ഭാഗത്ത് വരുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആസിഫിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
Next Story


