കൊല്ലം: ലിങ്ക് റോഡിന്റെ നാലാം റീച്ച് പണി ആരംഭിക്കാൻ യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത കൊല്ലത്തെ പാർട്ടൈം എംഎ‍ൽഎ. യ്ക്ക് വെളിവുണ്ടാകട്ടെയെന്നും 103 കോടി രൂപ ചിലവഴിച്ചിട്ടും ആർക്കും പ്രയോജനമില്ലാതെ ഇട്ടിരിക്കുന്ന മൂന്നാം റീച്ച് തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ടും പ്രതീകാത്മകമായി തേങ്ങയുടച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്. കെ.എസ്.ആർ.ടി. സി.ക്ക് മുന്നിൽ കൊല്ലം ലിങ്ക് റോഡിന്റെ ആരംഭ സ്ഥലത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്.

തന്റെ കീശയിൽനിന്നും പണം മുടക്കി നിർമ്മിച്ചതുപോലെയാണ് താൻ തീരുമാനിക്കുമ്പോൾ മാത്രം തുറന്നാൽ മതിയെന്ന എംഎ‍ൽഎ. ധാർഷ്ട്യം. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ആരോപിച്ചു.

കൊല്ലം ബ്ലോക്ക പ്രസിഡന്റ് ഹസ്‌ന ഹർഷാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ശരത് മോഹൻ, അസൈൻ പള്ളിമുക്ക്, കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജു, നിഷാദ് അസീസ്, ഷെമീർ ചാത്തിനാംകുളം, ഹർഷാദ് മുതിരപറമ്പ്, നസ്മൽ കലതിക്കാട്, രമേശ് കടപ്പാക്കട, അഭിഷേക് ഗോപൻ, ഷിബു കടവൂർ, അഫ്സൽ റഹിം തുടങ്ങിയവർ സംസാരിച്ചു.