- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും പിടിയിൽ
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും പിടിയിൽ. തൃശൂർ തെക്കുംകര വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്. വില്ലേജ് ഓഫീസർ സാദിഖ്, താത്കാലിക വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഹാരിസ് എന്നിവരാണ് പിടിയിലായത്. 3500 രൂപയാണ് ഇരുവരും കൈക്കൂലിയായി ആവശ്യപ്പെട്ടത്. സ്ഥലം തരം മാറ്റുന്നതിനായുള്ള റിപ്പോർട്ട് ഓൺലൈനായി ആർഡിഒയ്ക്ക് സമർപ്പിക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥർ അപേക്ഷകരോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
Next Story



