- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് അപകടം; പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: തിരുവമ്പാടിയിൽ കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊന്നാങ്കയം പോത്തശ്ശേരിയിൽ ഗോപി-വിലാസിനി ദമ്പതികളുടെ മകൻ ജിനീഷ് (25) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ആയിരുന്നു അപകടം. മുക്കം - തിരുവമ്പാടി റോഡിൽ ഗേറ്റുപടിയിൽ വച്ചാണ് ജിനീഷിന്റെ ബൈക്കിൽ കാട്ടുപന്നി ഇടിച്ചത്..
ഉടൻ തന്നെ ജിനീഷിനെ ആശുപത്രപിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെയാണ് ജിനീഷിന്റെ മരണം. സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം 3ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: വിനീഷ്, വിജേഷ്. ഒപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന ബിബിൻ (24) സ്വകാര്യ മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.
Next Story



