മൂന്നാർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്കുളം ആനക്കുളം പുതുക്കാട് വീട്ടിൽ ജയേഷ് (29) ആണ് അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടർമാരാണ് കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടി ജയേിന്റെ പേര് വെളിപ്പെടുത്തി. ആശുപത്രി അധികൃതർ നൽകിയ വിവരത്തെത്തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്. പ്രതിയെ ബുധനാഴ്ച ദേവികുളം കോടതിയിൽ ഹാജരാക്കും.