- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീർത്ഥാടന കാലം കഴിഞ്ഞു; മാലിന്യത്തിൽ നിറഞ്ഞ് ശബരിമല
ശബരിമല: അറുപതുനാൾ പിന്നിട്ട തീർത്ഥാടനകാലം അവസാനിച്ചതോടെ ശബരിമല മാലിന്യത്താൽ നിറഞ്ഞു. നിലയ്ക്കലും പമ്പയിലും സന്നിധാനത്തുമുൾപ്പെടെ ചവർ കൂടിക്കിടക്കുകയാണ്. മകരവിളക്കിന് അയ്യപ്പഭക്തർ തമ്പടിച്ച സ്ഥലങ്ങളിലെല്ലാം മാലിന്യമുണ്ട്. ഭക്ഷണത്തിന്റെ അവശിഷ്ടം, പേപ്പർ പ്ലേറ്റുകൾ, ഗ്ലാസുകൾ തുടങ്ങിയവയാണ് കൂടുതലും. സന്നിധാനത്തും വ്യൂപോയിന്റുകളിലും ചിലർ കുടിൽകെട്ടി തങ്ങിയതിനാൽ ഇവിടങ്ങളിലെ മാലിന്യം ദിവസങ്ങളായി നീക്കാൻ കഴിഞ്ഞിരുന്നില്ല. അയ്യപ്പന്മാർ ഉപേക്ഷിച്ചുപോകുന്ന തുണികളും പമ്പാതടത്തിൽ കൂടിക്കിടക്കുന്നു.
പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായ ശബരിമലവനത്തിൽ മാലിന്യംനീക്കാതെകിടക്കുന്നത് വന്യമൃഗങ്ങൾക്ക് ഭീഷണിയായതിനാൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ ബുധനാഴ്ച മുതൽ ശബരിമലയിലും പമ്പയിലും ഉൾപ്പെടെ എല്ലായിടങ്ങളിലും ശുചീകരണം തുടങ്ങും. വനംവകുപ്പിലെ 150 വാച്ചർമാരും മറ്റ് സന്നദ്ധപ്രവർത്തകരും ശുചീകരണത്തൊഴിലാളികളും പങ്കാളികളാകും. കാട്ടിൽനിന്ന് ശേഖരിക്കുന്ന മാലിന്യം ദേവസ്വംബോർഡിന്റെ അധീനതയിലുള്ള ഇൻസിനറേറ്ററിൽ കത്തിച്ചുകളയും.



