- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ പതിനേഴു വയസുകാരൻ മരിച്ചു
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിൽ കാർനിയന്ത്രണം വിട്ടു പതിനേഴുവയസുകാരനായ വിദ്യാർത്ഥി മരിച്ചു. സഹയാത്രികരായ മൂന്നു പേർക്ക്പരുക്കേറ്റു. നാറാത്ത് മുച്ചിലോട്ട് കാവ് എൽ.പി സ്‌കൂളിന് സമീപത്തെ അബ്ദുൾ ഖാദർ-സമീറ ദമ്പതികളുടെ മകൻ ദാനിഷാ(17)ണ് മരിച്ചത്.
ചൊവ്വാഴ്‌ച്ച രാത്രി എട്ടേക്കമുക്കാൽ മണിയോടെ നാറാത്ത് ആലിൻകീഴിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ടകാർ മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നദാനിഷ്, സഫാൻ തുടങ്ങിയവരെ നാട്ടുകാരാണ് പുറത്തെടുത്ത് കണ്ണൂരിലെസ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അതീവ ഗുരുതരമായി പരുക്കേറ്റ ദാനിഷ് ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. മറ്റുള്ളവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് മയ്യിൽ പൊലിസ് നൽകുന്ന വിവരം.
മയ്യിൽ പൊലിസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് പോസ്റ്റു മോർട്ടം നടപടികൾക്കായി മാറ്റി.സംഭവത്തിൽ മയ്യിൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.



