ആലപ്പുഴ: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മാവേലിക്കര കുറത്തികാട് ഹൈസ്‌കൂൾ ജങ്ഷനിൽ ചൊവ്വ രാത്രി 9.15നായിരുന്നു സംഭവം. ചെറുകുന്നം നെടുവേലിൽ തെക്കതിൽ സന്തോഷിന്റെയും കവിതയുടെയും മകൻ മകൻ അതുൽ സന്തോഷ് (20) ആണ് മരിച്ചത്.

ബൈക്കിൽ ഒപ്പമുണ്ടായിരുന്ന കുറത്തികാട് ആരോമൽ ഭവനത്തിൽ രാജീവിന്റെയും വസന്തയുടെയും മകൻ ആരോമൽ (21) തലയ്ക്ക് ഗുരുതര പരിക്കേറ്റ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്കിൽ വരവെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇരുവരെയും മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തും മുമ്പു തന്നെ അതുൽ മരിച്ചിരുന്നു. സംസ്‌കാരം നടന്നു. സഹോദരി - അനാമിക.