- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോബിൻ ബസിന് പകരം ഇറക്കിയ ബസിൽ നിന്നും തീയും പുകയും
പാലക്കാട്: യാത്രക്കാരുമായി കോയമ്പത്തൂരിലേക്ക് പോയ കെഎസ്ആർടിസി ജന്റം ലോ ഫ്‌ളോർ എസി ബസിൽ നിന്നു തീയും പുകയും ഉയർന്നു. ബസിന് തീ പിടിച്ചു ഉയർന്നെങ്കിലും ഓടിയെത്തിയ നാട്ടുകാരുടെ സഹായത്തോടെ തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. റോബിൻ ബസിന് പകരം ഇറക്കിയ കെഎസ്ആർടിസി ജന്റം ലോ ഫ്‌ളോർ എസി ബസിൽ നിന്നാണ് തീയും പുകയും ഉയർന്നത്.
പത്തനംതിട്ടയിൽ നിന്നു കോയമ്പത്തൂരിലേക്കു പോകുകയായിരുന്ന ബസിന്റെ പിൻവശത്തു നിന്നാണു പുക ഉയർന്നത്. ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തീയണച്ച് അപകടം ഒഴിവാക്കി. ഏറെ വിവാദമായ റോബിൻ ബസ് സർവീസിനു പകരമായി കെഎസ്ആർടിസി ഓടിക്കുന്ന ബസിലാണു തീയും പുകയും ഉണ്ടായത്. ദേശീയപാതയിലെ ചിതലി അഞ്ചുമുറി ജംക്ഷനിൽ ഇന്നലെ ഉച്ചയ്ക്കാണു സംഭവം.
തൊട്ടുപിന്നാലെ എൻജിൻ ഓഫായി. ഇതോടെ യാത്രക്കാരെ പുറത്തിറക്കി. സംഭവം കണ്ട് നാട്ടുകാരും ഓടിയെത്തി തീയണക്കാൻ സഹായിച്ചു. യാത്രക്കാരെ മറ്റൊരു കെഎസ്ആർടിസി ബസിൽ കോയമ്പത്തൂരിലേക്കു കയറ്റിവിട്ടു. ആലത്തൂരിൽ നിന്നു ഫയർഫോഴ്‌സും സ്ഥലത്തെത്തി. ബസ് പിന്നീടു പാലക്കാട് ഡിപ്പോയിലേക്കു മാറ്റി.



