- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കീഴടങ്ങാനെത്തിയ പ്രതി പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു
തിരുവനന്തപുരം:വധശ്രമ കേസിൽ കീഴടങ്ങാൻ എത്തിയ പ്രതി പൊലീസ് സ്‌റ്റേഷനിൽ കുഴഞ്ഞുവീണു. വർക്കല അയിരൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. വർക്കല ഇടവ മാങ്ങാട്ട് വിള വീട്ടിൽ അനിൽ (26) ആണ് കുഴഞ്ഞു വീണത്. ബന്ധുവായ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കീഴടങ്ങാനെത്തിയതായിരുന്നു അനിൽ. എന്നാൽ ആറോളം ഒതളങ്ങ കഴിച്ചെത്തിയ ഇയാൾ സ്‌റ്റേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നു.
പൊലീസ് സ്റ്റേഷനിൽ എത്തിയ പ്രതി താനാണ് വിഷ്ണുവിനെ വെട്ടിയത് എന്ന് പറഞ്ഞ ഉടൻ കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമായി തുടരുന്നതായി പൊലീസ് പറഞ്ഞു. ആറോളം ഒതളങ്ങ കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ വധശ്രമത്തിന് പിന്നാലെ ആത്മഹത്യാ ശ്രമത്തിനും പൊലീസ് കേസെടുത്തു.
അങ്കണവാടിയിൽ നിന്നും കുട്ടികളെ കൂട്ടി വീട്ടിലേയ്ക്ക് വരികയായിരുന്ന ബന്ധുവായ ഇടവ പാറയിൽ മലവിള വീട്ടിൽ വിഷ്ണുവിനെ (27) അനിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കീഴടങ്ങാൻ എത്തിയത്. ഗുരുതര പരിക്കുകളോടെ വിഷ്ണു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇപ്പോൾ. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് ഇടവ പാറയിൽ വച്ച് റോഡിൽ തടഞ്ഞു നിർത്തി പ്രതി വിഷ്ണുവിനെ ആക്രമിച്ചത്.



