പറവൂർ: വഴിയാത്രക്കാരിയായ വീട്ടമ്മയുടെ മാലപൊട്ടിച്ചു കടന്നുകളഞ്ഞയാളെ പൊലീസ് പിടികൂടി. പറവൂർ ചെറിയ പല്ലംതുരുത്തിൽ കിഴക്കേപ്പുറം മാളിയേക്കൽ വീട്ടിൽ ജോയ് (53) ആണ് പറവൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. തൃക്കേപ്പറമ്പ് പറയക്കാടു റോഡിലൂടെ നടന്നുപോയ വീട്ടമ്മയുടെ ഒന്നരപ്പവൻ തൂക്കം വരുന്ന മാലയാണു സ്‌കൂട്ടറിലെത്തിയ ജോയ് കവർന്നത്.

പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വേറെയും കേസുകൾ ഇയാൾക്കെതിരെയുണ്ട്. മുനമ്പം ഡിവൈഎസ്‌പി എം.കെ. മുരളിയുടെ നേതൃത്വത്തിൽ എസ്‌ഐമാരായ പി.ബി. ഷാഹുൽ ഹമീദ്, മാത്യു എം.ജേക്കബ്, സി.ആർ. ബിജു, കെ.യു. ഷൈൻ, കെ.കെ. അജീഷ്, എഎസ്‌ഐ പി.വി. കൃഷ്ണൻ കുട്ടി, സീനിയർ സിപിഒമാരായ കെ.ബി. നിബിൻ, കെ.ജി. ജോസഫ്, മധു, സിപിഒമാരായ സിന്റോ ജോയി, റെജി, കെ.കെ. കൃഷ്ണ ലാൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.