കോഴിക്കോട്: വടകരയിൽ ലഹരിക്കടിമകളായ യുവാക്കൾ തമ്മിലുണ്ടായ കൈയാങ്കളിയിൽ ഒരാൾക്ക് കുത്തേറ്റു. താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പിൽ ഹിജാസിനാണ് കുത്തേറ്റത്. തമിഴ്‌നാട്ടുകാരനായ അജി എന്നയാളാണ് ഹിജാസിനെ കുത്തിയത്. കൈയാങ്കളിക്കിടെ കുപ്പി പൊട്ടിച്ച് അജി ഹിജാസിനെ കുത്തുകയായിരുന്നു. സംഭവത്തിൽ അജിയെ പൊലീസ് അറസ്റ്റു ചെയ്തു.