- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയോധ്യ പ്രതിഷ്ഠാ ചടങ്ങുകൾ തുഷാറിനൊപ്പം ബിഗ്‌സ്‌ക്രീനിൽ കാണുമെന്ന് ജാവദേക്കർ
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾ വയനാട്ടിൽ വെച്ച് ബിഗ്‌സ്‌ക്രീനിൽ കാണുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ഇന്ത്യയിലെ ജനങ്ങളുടെ സ്വഭാവവും സ്നേഹവും പൂജയുമെല്ലാം മതപരമാണെന്നും എല്ലാവരും നന്നായിരിക്കണമെന്ന് ആഗ്രഹിക്കുന്നതിനാൽ മുഴുവൻ പ്രാർത്ഥനയോടെയും ജനങ്ങൾ ആരാധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഞാനും തുഷാർ വെള്ളാപ്പള്ളിയും വയനാട്ടിലേക്ക് പോവുകയാണ്. ഞായറാഴ്ച വികസിത് ഭാരത് സങ്കൽപ്പ് യാത്രയിൽ പങ്കെടുക്കും. 22ന് രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് പതിനായിരങ്ങൾ അയോധ്യയിൽ സാക്ഷിയാകുമ്പോൾ ഞാനും തുഷാർ വെള്ളാപ്പള്ളിയും വയനാട്ടിൽ വെച്ച് ബിഗ് സ്‌ക്രീനിൽ ചടങ്ങ് കാണും', പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.
രൺജിത്ത് വധക്കേസിലെ കോടതി വിധിയേയും പ്രകാശ് ജാവദേക്കർ സ്വാഗതം ചെയ്തു. കോടതിയിൽ നിന്നും നീതി കിട്ടിയെന്ന് വ്യക്തമാക്കിയ അദ്ദേഹം പ്രതികൾക്ക് വധശിക്ഷ തന്നെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു.



